ഇന്ത്യയിലെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട 6 സ്ഥലങ്ങൾ

must visit places in india

ഇന്ത്യയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനായി ഒരു വിനോദ സ‍ഞ്ചാര കേന്ദ്രം തെരഞ്ഞെടുക്കുന്നത് ഒരല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ് - പ്രകൃതിരമണീയമായ സ്ഥലങ്ങൾ മുതൽ ചരിത്രപരവും സാംസ്കാരികവുമായ പാരമ്പര്യമുള്ള കേന്ദ്രങ്ങള്‍ വരെ നമ്മുടെ രാജ്യത്തുണ്ട്.  അവധിക്കാല കേന്ദ്രങ്ങളുടെ ഈ വലിയ പട്ടികയ്ക്കിടയിൽ, ഇന്ത്യയിൽ സന്ദർശിക്കാൻ ഏറ്റവും മികച്ച സ്ഥലം തിരഞ്ഞെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  ഇന്ത്യയിലെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട 6 സ‍ഞ്ചാര കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

 കാശ്മീർ 

must visit places in india
ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നായ കാശ്മീർ അതിന്‍റെ  പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ടതാണ്, അത് കൊണ്ട് തന്നെ കാശ്മീരിനെ ഭൂമിയിലെ സ്വർഗ്ഗം എന്ന് വിളിക്കുന്നു. മനോഹരമായ തടാകങ്ങൾ, സമൃദ്ധമായ ഫലവൃക്ഷത്തോട്ടങ്ങൾ, പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ, പൈൻസ്, ദേവദാരു വനങ്ങൾ,  ഹിമാലയൻ, പിർ-പഞ്ചൽ പർവതനിരകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട സ്വപ്ന ഭൂമിയാണ് കാശ്മീര്‍.

പ്രകൃതിസ്‌നേഹികൾ, കുടുംബമായി അവധി ആഘോഷിക്കുന്നവർ, ഹണിമൂൺ ആഘോഷിക്കുന്നവര്‍ ,തുടങ്ങിയവര്‍ക്ക് അനുയോജ്യമായ നിരവധി സ്ഥലങ്ങളാണ് മനോഹരമായ കാശ്മീർ താഴ്‌വരയിലുള്ളത്. മികച്ച കാഴ്ചകൾ കാണാനുള്ള അവസരങ്ങൾക്കൊപ്പം, ട്രെക്കിംഗ്, സ്കീയിംഗ്, റിവർ റാഫ്റ്റിംഗ് തുടങ്ങിയ സാഹസിക പ്രവർത്തനങ്ങളും, ഫിഷിംഗ് & ആംഗ്ലിംഗ് പോലുള്ള വിനോദ പ്രവർത്തനങ്ങളും, സ്പാ & വെൽനസ് എന്നിവയും സഞ്ചാരികളെ കാത്തിരിക്കുന്നു. 

കാശ്മീരിൽ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങൾ

  •     ശ്രീനഗർ 
  •     പഹൽഗാം
  •     ഗുൽമാർഗ്
  •     സോൻമാർഗ്
  •     അരു, ബേതാബ് വാലി
  •     ഗുരെസ് താഴ്വര

ലഡാക്ക്

must visit places in india ladakh

 

മാനം മുട്ടിനില്‍ക്കുന്ന പർവതനിരകൾ, തരിശായ പർവത പ്രദേശങ്ങള്‍, ആൽപൈൻ തടാകങ്ങൾ, പുൽമേടുകൾ, സ്വപന സമാനമായ താഴ്‌വരകൾ, പുരാതന  ബുദ്ധ വിഹാരങ്ങൾ എന്നിവയുടെ നാടാണ്.ഇന്ത്യയിൽ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ്സ്വപന ഭൂമികയായ ലഡാക്ക്. സാഹസികത ഇഷ്ടപ്പെടുന്നവർക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ അനുയോജ്യമാണ് ലഡാക്ക്.
ഇന്ത്യയിലെ മറ്റ് വിനോദ സ‍ഞ്ചാര നിന്ന് വ്യത്യസ്തമാണ് ലഡാക്ക്. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനവും, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചില പർവതപാതകളും,അത്യപൂര്‍വ്വ വന്യജീവി ഇനങ്ങളും നിങ്ങൾക്ക് ഇവിടെ കാണാം. മോട്ടോർബൈക്കിംഗിനും മൗണ്ടൻ ബൈക്കിംഗിനും ക്യാമ്പിംഗ്, റിവർ റാഫ്റ്റിംഗ്, ട്രെക്കിംഗ്,  എന്നിവയ്ക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട കേന്ദ്രമാണ് ലഡാക്ക്.

ലഡാക്കിൽ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങൾ

  •         ലേ
  •         പാംഗോങ് തടാകം
  •         സോമോറിരി
  •         സോ കാർ
  •         നുബ്ര വാലി
  •         സൻസ്കർ വാലി

മേഘാലയ

must visit places in india meghalaya

 

മേഘങ്ങളുടെ വാസസ്ഥലം എന്ന് അറിയപ്പെടുന്ന ,സപ്തസോദരികളില്‍ ഉള്‍പ്പെടുന്ന സംസ്ഥാനമാണ് മേഘാലയ, ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള പൈൻ മരങ്ങളാൽ പൊതിഞ്ഞ ഖാസിയുടെയും ഗാരോ കുന്നുകളുടെയും മടിത്തട്ടിൽ ഒളിഞ്ഞിരിക്കുന്ന ഒരു രത്നമാണ് മേഘാലയ. എണ്ണമറ്റ വെള്ളച്ചാട്ടങ്ങളും, നിഗൂ‍ഡ ഗുഹകളും, ഇടതൂർന്ന വനങ്ങളും, തിളങ്ങുന്ന തടാകങ്ങളും നദികളും ഉള്ള വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാണ് മേഘാലയ; ട്രെക്കിംഗ്,  പ്രകൃതി സ്നേഹികൾ എന്നിവർക്ക് ഇന്ത്യയിലെ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് മേഘാലയ.

 മനുഷ്യനിർമ്മിത ജീവനുള്ള റൂട്ട് ബ്രിഡ്ജുകളാണ് മേഘാലയയിലെ പ്രധാന ആകര്‍ഷണം. ചിറാപുഞ്ചിയിലെ 'ഡബിൾ ഡെക്കർ ലിവിംഗ് റൂട്ട് ബ്രിഡ്ജ്' 200 വർഷത്തിലേറെയായി നിലകൊള്ളുന്ന അത്തരത്തിലുള്ള ഒരു അദ്ഭുത സൃഷ്ടിയാണ്. സ്വാദിഷ്ടമായ പ്രാദേശിക ഭക്ഷണം രുചിക്കുന്നതോടൊപ്പം മേഘാലയയിലെ  ഗോത്രജീവിതത്തിനെ അടുത്തറിയുന്നതിനും അവസരമുണ്ട്. . മറ്റേതൊരു യാത്രയില്‍ നിന്നും  വ്യത്യസ്തമായി മറക്കാനാവാത്ത ഒരു യാത്രാനുഭവം മേഘാലയ ഉറപ്പ് നല്‍കുന്നു.

മേഘാലയയില്‍ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങൾ

  • ഷില്ലോങ്
  • ചിറാപുഞ്ചി
  • മൗസിൻറാം
  • ജോവായ്
  • നോങ്പോഹ്
  • നൊഹ്കാലികൈ വെള്ളച്ചാട്ടം
  • മൗസ്മൈ ഗുഹ
  • ഉമിയം തടാകം

ആൻഡമാൻ

must visit places in india Andaman
 
അതിമനോഹരമായ ഭൂപ്രകൃതിക്ക് പേരുകേട്ട ദ്വീപ് സമൂഹമാണ് ആൻഡമാൻ & നിക്കോബാർ. ബംഗാൾ ഉൾക്കടലിന്‍റെ  അനന്തമായ നീലിമയില്‍ സ്ഥിതി ചെയ്യുന്ന 500 ലധികം ദ്വീപുകളുടെ ഒരു കൂട്ടമാണ് ആൻഡമാൻ. രസകരമായ കാഴ്ചകള്‍  നിറഞ്ഞ ആൻഡമാൻ & നിക്കോബാർ  ഇന്ത്യയിലെ ഏറ്റവും മികച്ച ബീച്ച് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്.
ഹണിമൂൺ ദമ്പതികളുടെ പറുദീസയായ രാധാനഗർ ബീച്ച് ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നാണ്.  സാഹസികത ഇഷ്ടപ്പെടുന്നവരെയും, സ്കൂബ ഡൈവിംഗിനെത്തുന്നവരെയും ഒരിക്കലും ആന്‍റമാന്‍ നിരാശപ്പെടുത്തില്ല. 

ആൻഡമാൻ നിക്കോബാറിലെ പ്രധാന ആകർഷണങ്ങൾ

  •         ഹാവ്‌ലോക്ക് ദ്വീപ്
  •         രാധാനഗർ ബീച്ച്
  •         സെല്ലുലാർ ജയിൽ
  •         റോസ് ദ്വീപ്
  •         വൈപ്പർ ദ്വീപ്
  •         നീൽ ദ്വീപ്
  •         ബരാതാങ് ദ്വീപ്
  •         രാജീവ് ഗാന്ധി വാട്ടർ സ്പോർട്സ് കോംപ്ലക്സ്

സിക്കിം

must visit places in india sikkim

 

ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നായ സിക്കിം വടക്ക്-കിഴക്കൻ ഹിമാലയത്തിലെ തിളങ്ങുന്ന രത്നമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പർവതമായ കാഞ്ചൻജംഗ (8586 മീറ്റർ) സ്ഥിതി ചെയ്യുന്നതിനാല്‍ ഈ വടക്കുകിഴക്കൻ സംസ്ഥാനം ജനപ്രിയമാണ്. ഉല്ലാസകരമായ ഒരു അവധിക്കാലം ചെലവഴിക്കാനും ,ആകർഷകമായ സാഹസിക വിനോദങ്ങൾ ആസ്വദിക്കാനും ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രങ്ങളിലൊന്നാണ് സിക്കിം.
ലോകത്തിലെ പ്രകൃതിരമണീയമായ ട്രെക്കിംഗ് പാതകളും നദികളും നിറഞ്ഞ ഈ ചെറിയ വടക്കുകിഴക്കൻ സംസ്ഥാനം ട്രക്കിംഗ്, റാഫ്റ്റിംഗ് പ്രേമികൾ, പർവതാരോഹകർ, റോക്ക് ക്ലൈംബർമാർ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രമാണ്. യാക് സഫാരിയുടെ അനുഭവം നുകരുന്നതിനും സിക്കിം പ്രശസ്തമാണ്.

സിക്കിമിലെ പ്രധാന ആകർഷണങ്ങൾ

  •     ഗാങ്ടോക്ക്
  •      യുക്‌സോം
  •      യംതാങ് താഴ്വര
  •      സോംഗോ തടാകം
  •      നാഥു ലാ
  •      പെല്ലിംഗ്
  •      ലാച്ചുങ്
  •      റവംഗ്ല
  •      റംടെക് മൊണാസ്ട്രി
  •      നാംചി
  •      ദോ-ദ്രുല് ചൊര്തെന്
  •      ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡൻ
  •      സുലുക്ക്

ജയ്സാൽമീർ, രാജസ്ഥാൻ 

must visit places in india rajasthan


സുവർണ്ണ മണലിന്റെ നാട് എന്ന അപരനാമത്തില്‍  അറിയപ്പെടുന്ന രാജസ്ഥാനിലെ ജയ്‌സാൽമീർ, സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും ധീരരായ രജപുത്ര ഭരണാധികാരികളുടെ കഥകൾക്കും പേരുകേട്ട മനോഹരമായ നഗരമാണ്. വിശാലമായ താർ മരുഭൂമിയിലാണ് ഈ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം. ജയ്‌സാൽമീർ രാജസ്ഥാനി സംസ്കാരം, പാരമ്പര്യം, പൈതൃകം എന്നിവയുടെ ആധികാരികമായ അനുഭവം നിങ്ങള്‍ക്ക് നല്‍കുന്നു.

എല്ലാ വര്‍ഷവും നടത്തിവരാറുള്ള ജയ്‌സാൽമീർ മരുഭൂമി ഉത്സവം നഗരത്തിലെ ഒരു പ്രധാന ആകർഷണമാണ്. നാടോടി നൃത്തങ്ങൾ, സാംസ്കാരിക സംഗീത പ്രകടനങ്ങൾ,  ക്യാമ്പ് ഫയർ,  ഒട്ടക പ്രദർശനം, അതിമനോഹരമായ ആഭരണങ്ങളും കരകൗശല വസ്തുക്കളും വിൽക്കുന്ന പ്രാദേശിക  കടകള്‍ എന്നിവ ആരെയും ആകര്‍ഷിക്കുന്ന കാഴ്ചകളാണ്.

ജയ്സാൽമീറിലെ പ്രധാന ആകർഷണങ്ങൾ

  •         ജയ്സാൽമീർ കോട്ട 
  •         സാം സാൻഡ് ഡ്യൂൺസ് 
  •         പട്‌വോൻ കി ഹവേലി 
  •         നത്മൽ കി ഹവേലി 
  •         സലിം സിംഗ് കി ഹവേലി 
  •         കുൽധാര ഗ്രാമം 
  •         ജൈന ക്ഷേത്രങ്ങൾ 
  •         ഡെസേർട്ട് നാഷണൽ പാർക്ക് 
  •         ഗഡിസർ തടാകം

ഡൽഹി

must visit places in india delhi

 

നമ്മുടെ തലസ്ഥാന നഗരമായ ഡല്‍ഹി ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ്  കേന്ദ്രങ്ങളിൽ ഒന്നാണ്. പൈതൃക നഗരം, സ്മാരകങ്ങൾ, ചന്തകളും വായിൽ വെള്ളമൂറുന്ന തെരുവ് ഭക്ഷണങ്ങളും, ഉയർന്ന നിലവാരമുള്ള മാളുകൾ, ആഡംബര ഹോട്ടലുകള്‍ റെസ്റ്റോറന്റുകള്‍ ഇങ്ങനെ  ഏതൊരാളെയും സതൃപ്തിപ്പെടുത്തുന്ന എല്ലാം ഡൽഹിയിൽ ഉണ്ട്. അതിനാൽ, നിങ്ങൾ ഒരു പൈതൃക നടത്തത്തിനോ നല്ല ഒരു ഷോപ്പിംഗ് അനുഭവത്തിനോ ശിശു-സൗഹൃദ പ്രവർത്തനങ്ങൾക്കോ ഫോട്ടോഗ്രാഫിക്കോ അണ്  സ്ഥലം തേടുന്നതെങ്കില്‍, ഡൽഹി നിരാശപ്പെടില്ല.

ഡൽഹിയിൽ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങൾ

  •         ഹുമയൂണിന്റെ ശവകുടീരം
  •         ജുമാമസ്ജിദ്
  •         ഇന്ത്യ ഗേറ്റ്
  •         കുത്തബ് മിനാർ
  •         ചെങ്കോട്ട
  •         നിസാമുദ്ദീൻ ദർഗ
  •         ചാന്ദ്‌നി ചൗക്ക്
  •         രാജ് ഘട്ട്
  •         ലോട്ടസ് ടെമ്പിൾ
  •         അക്ഷരധാം ക്ഷേത്രം
  •         രാഷ്ട്രപതി ഭവൻ
  •         ഡില്ലി ഹാത്ത്

 Content Highlights :Malayalm Explanation of must visit places in india,best places in india to visit with friends,must visit places in north east india

 
 

Post a Comment

0 Comments