ബ്ലാക്ക് ഫംഗസ്:- അറിയേണ്ടതെല്ലാം Black Fungus Black fungal disease

ഈയിടെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച ഒരു രോഗ ബാധയാണ് ബ്ലാക്ക ഫംഗസ്. ഈ രോഗബാധ വാര്‍ത്തകളില്‍ ഇടം പിടിച്ചത് കോവിഡ് ബാധ രൂക്ഷമായതിനെ തുടര്‍ന്നാണ്.കോവിഡ് വന്ന് പോയവരില്‍ കണ്ടു വരുന്ന ബ്ലാക്ക് ഫംഗസ് രോഗം ശരിയായ രീതിയില്‍ ചികില്‍സ  ലഭിക്കാതെ  വന്നാല്‍ മരണത്തിന് തന്നെ കാരണമായേക്കാം. ഉത്തരേന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ രോഗം ഈയിടെ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ ബ്ലാക്ക് ഫംഗസ് ബാധ എന്താണെന്നും അതിന്‍റെ കാരണങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാം.

എന്താണ്  ബ്ലാക്ക് ഫംഗസ്

 ബ്ലാക്ക് ഫംഗസ് എന്ന് പൊതുവെ അറിയപ്പെടുന്നതെങ്കിലും മ്യൂക്കര്‍ മൈക്രോസിസ് എന്നതാണ് ഈ ഫംഗസിന്‍റെ ശാസ്ത്രനാമം.രോഗ പ്രതിരോധശേഷി കുറഞ്ഞവരെയാണ് ഇത് സാധാരണയായി ബാധിക്കുന്നത്.

കോവി‍ഡ് ലക്ഷണങ്ങള്‍ അമിതമായിട്ടുള്ളവരില്‍ ശ്വാസകോശത്തിനെ സംരക്ഷിക്കുന്നതിന് വേണ്ടി സ്റ്റീറോയ്ഡുകള്‍ ഉപയോഗിക്കാറുണ്ട്.ഇത്തരം സ്റ്റീറോയ്ഡുകളുടെ അമിതമായ ഉപയോഗം രോഗ പ്രതിരോധ ശേഷി വളരെയധികം കുറക്കുകയും ഇത് ഫംഗസ് ബാധക്ക് കാരണമാകുകയും ചെയ്യുന്നു.

കോവി‍‍‍ഡ് ബാധിച്ചവരില്‍ നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം, പിന്നീട് ചെയ്യുന്ന കീമോതെറാപ്പി ചികില്‍സകള്‍ കൈകളിലും കാലുകളിലും മുറിവുകള്‍ ഉണ്ടാകുന്നത് എന്നിവയും ഫംഗസ് ബാധക്ക് കാരണമാകാം.

പ്രകൃതിയില്‍ ധാരാളമായി കണ്ടു വരുന്ന ഫംഗസാണിത്.ഇലകളിലും മണ്ണിലും അഴുകിയ മാലിന്യങ്ങളിലും ഇത് ധാരാളമായി കണ്ടുവരുന്നു.

ഇത്തരം വസ്തുകളുമായുള്ള സമ്പര്‍ക്കം രോഗ ബാധ സാധ്യതക്ക് ആക്കം കൂട്ടുന്നു.ശ്വാസത്തിലൂടെയോ, മുറിവുകളിലൂടെയോ ശരീരത്തില്‍ പ്രവേശിക്കുന്ന ഫംഗസ് അധികം വൈകാതെ തന്നെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു.

ലക്ഷണങ്ങള്‍ 

രോഗബാധക്ക് ശേഷം രോഗിയുടെ മൂക്കിലും വായിലും കറുത്ത നിറത്തില്‍ ഇവ കാണപ്പെടുന്നു.സാധാരണ ഗതിയില്‍ വെളുത്ത നിറത്തിലാണ് ഫംഗസുകള്‍ കാണപ്പെടുന്നത്.തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചാല്‍ രോഗ ബാധ മാരകമാകാതെ ശ്രദ്ധിക്കാവുന്നതാണ്.

ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളും തൊലിപ്പുറത്ത് കാണുന്ന ലക്ഷണങ്ങളുമാണ് സാധാരണയായി കണ്ടു വരുന്ന ലക്ഷണങ്ങള്‍.

ശ്വസനത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന ഫംഗസ് ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു.അമിതമായ ചുമ, പനി, തലവേദന എന്നിവയാണ് ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍.

ശരീരത്തിലെ മുറിവുകളിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന ഫംഗസ് തൊലിപ്പുറത്തെ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു. തൊലി കറുത്ത നിറത്തിലായി മാറുന്നത്,തൊലിപ്പുറത്തുള്ള പൊള്ളല്‍ എന്നിവയിലൂടെ പനി തൊലിപ്പുറത്തെ വീക്കം എന്നിവ കാണപ്പെടുന്നു.

ബ്ലാക്ക് ഫംഗസ് തലച്ചോറിനെ ബാധിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.ബ്ലാക്ക് ഫംഗസ് കണ്ണുകളില്‍ ഇന്‍ഫക്ഷന്‍ ഉണ്ടാക്കുകയും കാഴ്ച ശക്തി നഷ്ടപ്പെടുന്നതിനും കാരണമാകുന്നു.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

ശ്വസനത്തിലൂടെ  ഫംഗസ് ശരീരത്തില്‍ പ്രവേശിക്കാം എന്നതിനാല്‍ ശരിയായ രീതിയില്‍ മാസ്ക് ധരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.അര്‍ബുദ രോഗത്തിന് ചികില്‍സ തേ‌ടുന്നവര്‍ പുറത്തേക്ക് പോകുമ്പോള്‍ നിര്‍ബന്ധമായും രണ്ട് മാസ്കുകള്‍ ധരിക്കേണ്ടതാണ്.

സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഡോക്ടര്‍ നിര്‍ദേശിച്ച അളവില്‍ മാത്രം ഉപയോഗിക്കുക..

കൈകാലുകളില്‍ മുറിവുകള്‍ ഉള്ളവര്‍ മണ്ണുമായോ,മാലിന്യങ്ങളുമായോ സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ കൈകളില്‍ ഗ്ലൗസുകളും, കാലുകളില്‍ ബൂട്ടുകളും ധരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

വീഡിയോ കാണാം Credit Dr.Salma

            

Post a Comment

0 Comments