ഭൂതകാലത്തെ തിരുത്താൻ നമ്മുക്കാകില്ല, എന്നാൽ ഭാവി നമ്മുടെ നിയന്ത്രണത്തിൽ തന്നെയാണ്
നമ്മുക്ക് നമ്മളിൽ തന്നെയുള്ള വിശ്വാസക്കുറവാണ് നമ്മുടെ ഏറ്റവും വലിയ വീഴ്ച
ശുഭപ്തി വിശ്വാസം ഇല്ലാത്തവർ ഓരോ അവസരത്തിലും തടസങ്ങൾ കാണുന്നു. എന്നാൽ ശുഭപ്തി വിശ്വാസികൾ ഓരോ തടസത്തിലും അവസരങ്ങൾ കാണുന്നു
മറ്റുള്ളവരെ നിയന്ത്രിക്കാൻ നാം ആഗ്രഹിക്കുന്നു എങ്കിൽ ആദ്യം നമ്മൾ സ്വയം നിയന്ത്രിക്കാൻ ശീലിക്കുക.
പരസ്പരം പങ്കുവയ്ക്കുന്ന ചെറിയ ചെറിയ കാര്യങ്ങളിലാണ് വലിയ ബന്ധങ്ങളുടെ നിലനിൽപ്.
അനുഭവത്തേക്കാൾ വലിയൊരു പാഠവും ജീവിതത്തേക്കാൾ വലിയൊരു വിദ്യാലയവും ഈ ഭൂമിയിലില്ല
ഏറ്റവും നല്ല സ്വപ്നങ്ങൾ രൂപമെടുക്കുന്നത് നിങ്ങൾ ഉണർന്നിരിക്കുമ്പോഴാണ്.
നമ്മുടെ പരിശ്രമമാണ് വിജയത്തിലെത്തിക്കുന്നത്. വിജയത്തിന് ഭാഗ്യത്തെ ആശ്രയിക്കുന്നതിലും പരാജയത്തിന് ഭാഗ്യത്തെ കുറ്റപ്പെടുന്നതിലും അര്‍ഥമില്ല. പരിശ്രമിക്കുക വിജയം കരസ്ഥമാക്കുക
പലപ്പോഴും വലിയ നേട്ടങ്ങൾ ഉണ്ടാകുന്നത് വലിയ ത്യാഗങ്ങളിൽ നിന്നാണ്, സ്വാർത്ഥതയിൽ നിന്നല്ല.
നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും കാരണം രണ്ട് കാര്യങ്ങളാണ്. ഒന്ന് നമ്മൾ ചിന്തിക്കാതെ പ്രവർത്തിക്കുന്നു. രണ്ട് നമ്മൾ പ്രവർത്തിക്കാതെ ചിന്തിച്ച് മാത്രം ഇരിക്കുന്നു.
ചിലരുടെ വല്യ ആഗ്രഹങ്ങൾ നമ്മുക്കെത്ര ചെറുതാണെന്ന് മനസ്സിലാകുമ്പോഴാണ്, നമ്മളെത്ര ഭാഗ്യവന്മാരാണെന്ന് നമ്മുക്കുതന്നെ മനസ്സിലാകുന്നത്.
നേടാൻ പ്രയാസമുള്ളതും, നഷ്ടപ്പെടുത്തിയാൽ ഒരിക്കലും തിരിച്ചു കിട്ടാത്തതുമായ മൂന്നു കാര്യങ്ങൾ… സ്നേഹം, ബഹുമാനം വിശ്വാസം.
ഒരു കാര്യത്തിൽ ശ്രദ്ധയുന്നുക.. അതിൽ ആവേശഭരിതനാകുക. എങ്കിൽ നിങ്ങളത് നേടിയിരിക്കും.
ക്ഷമിച്ചാൽ നമ്മൾ തോൽക്കുകയാണ് എന്നത് ഒരു തെറ്റിദ്ധാരണയാണ് കാരണം വിജയിച്ചിട്ടുള്ളവരൊക്കെ ക്ഷമിച്ചവരായിരുന്നു.
സ്വയം വിശ്വസിക്കുന്നവരാണ് വിജയിക്കുന്നത്,അവർ തന്നെയാണ് ചരിത്രം സൃഷ്ടിക്കുന്നതും.
ഒരു തൂവൽ നഷ്ട്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ല... അത്പോലെ ഒരു പരാജയമോ നഷ്ടമോ വന്നാൽ നാം ഒരിക്കലും തളരാനും പാടില്ല..
അഭിനന്ദിക്കുന്നവരുടെ മനസ്സ് ഏറ്റവും ശക്തിയുള്ളതായിരിക്കും. അപരന്റെ വിജയത്തിൽ ആസ്വസ്ഥരാകുന്നവർ ബലഹീനരാണ്.
വീണിടത്ത് നിന്ന് എഴുന്നേൽക്കാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ ആഗ്രഹിച്ചിടത്ത് എത്താനും നിങ്ങൾക്ക് സാധിക്കും
നിങ്ങളിൽ നല്ലൊരു മനസ്സുണ്ടെങ്കിൽ, ഒരുപാട് മനസ്സുകളിൽ നിങ്ങളുണ്ടാകും
നമ്മെ പ്രചോധിപ്പിക്കാൻ മറ്റൊരാളെ കാത്തുനിൽക്കരുത്. ആത്മവിശ്വാസത്തോളം വരില്ല ആര് നൽകുന്ന പ്രചോദനവും.
എല്ലാ പ്രതിബദ്ധങ്ങളും മറികടന്ന് ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന് വിശ്വസിക്കാൻ തുടങ്ങുമ്പോൾ തന്നെ നിങ്ങൾ പകുതി വിജയം നേടിക്കഴിഞ്ഞു.
നേരിടാൻ തയ്യാറായി ഒരു മനസ്സുണ്ടെങ്കിൽ കീഴടങ്ങാൻ തയ്യാറായി ഒരു ലോകം തന്നെ നിന്റെ മുന്നിലുണ്ടാകും.
Malayalam Quotes
മനഃസാക്ഷിയെന്ന തീ നിങ്ങളുടെ മനസ്സിൽ അണയാതെ സൂക്ഷിക്കുക വിജയത്തിന് അത് മതി..
എല്ലാ പക്ഷികളും മഴ വരുമ്പോൾ കൂട്ടിൽ രക്ഷ തേടുന്നു; എന്നാൽ, പരുന്ത് മേഘങ്ങൾക്ക് മീതെ പറന്നു മഴയിൽ നിന്നും രക്ഷ തേടുന്നു.പ്രശ്നങ്ങൾ എല്ലാവർക്കും ഒന്നു തന്നെയാണ്. എന്നാൽ അതിനെ എങ്ങനെ സമീപിക്കുന്നു എന്ന വ്യത്യാസമാണ് പ്രധാനം.
ഒഴുകുന്ന ജലവും പാറയും പലപ്പോഴും ഏറ്റുമുട്ടും. ജയിക്കുന്നത് എപ്പോഴും ജലമായിരിക്കും അതിന്റെ ശക്തി കൊണ്ടല്ല നിർത്താതെയുള്ള പരിശ്രമത്താൽ..
0 Comments