റമ്പുട്ടാന്‍ കൃഷി -അറിയേണ്ടതെല്ലാം

rambutan cultivation in malayalam

 

കേരളത്തിൽ ജനപ്രീതിയാർജ്ജിച്ച് വരുന്ന ഫലമാണ് റമ്പുട്ടാ൯. രോമാവൃതം എന്നാണ് മലയ൯ ഭാഷയിൽ ഇതിനർത്ഥം. വിയറ്റനാം, ഫിലിപ്പീ൯സ്, മലേഷ്യ, ഇന്തോനേഷ്യ,ശ്രീലങ്ക  എന്നീ രാജ്യങ്ങളിൽ കണ്ടുവരുന്ന റമ്പുട്ടാൻ സസ്യങ്ങളുടെ ശാസ്ത്രനാമം നെഫേലിയം ലപ്പേസിയം എന്നാണ്.

ഔഷധ സിദ്ധികളുടെ കാര്യത്തിൽ ഒട്ടും പുറകിലല്ല റമ്പുട്ടാൻ.ദിവസേന 5 റമ്പുട്ടാൻ പഴങ്ങൾ കഴിക്കുന്നത് അർബുദ സാധ്യത കുറക്കുന്നതായി പഠനങ്ങൾ പറയുന്നു.രക്തസമ്മർദ്ദം കുറയ്കുന്നതിനും ദഹനശേഷി വർദ്ധിപ്പിക്കുന്നതിനും റമ്പുട്ടാൻ സഹായിക്കുന്നു.കൂടാതെ പനി,അതിസാരം,വയറുകടി എന്നിവക്ക് മരുന്നായും ഇത് ഉപയോഗിക്കുന്നു.

ജീവകം സി ധാരാളമടങ്ങിയ റമ്പുട്ടാൻ നിരോക്സീകാരകശേഷി കൂടിയ ഫലമാണ്.ഇതിൻറെ ഇലയരച്ച് പുരട്ടുന്നത് തലവേദനയിൽ നിന്ന് ആശ്വാസം നൽകും.
ഉഷ്ണമേഖല പ്രദേശങ്ങൾക്ക് അനിയോജ്യമായ റമ്പുട്ടാ൯  10 മുതൽ 20  മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൃക്ഷമാണ്.കൊമ്പുകോതലിലൂടെ ഈ വളർച്ച മൂന്നു നാല് മീറ്റർ ഉയരത്തിൽ നിയന്ത്രിച്ച് നിർത്താവുന്നതാണ്.സമുദ്രനിരപ്പിൽ നിന്ന് 500 മീറ്റർ വരെ ഉയർന്ന പ്രദേശങ്ങളിൽ അനായാസം വളരുന്നവൃക്ഷമാണ് റമ്പുട്ടാ൯. 

റമ്പുട്ടാ൯ കൃഷി നടത്താ൯ ആഗ്രഹിക്കുന്നവർ മനസിലാക്കേണ്ട കാര്യം ഇതിൽ ആൺ പെൺ വ്യത്യാസം ഉണ്ട് എന്നതണ്. കായികപ്രവർദ്ധനത്തിലൂടെ ഉത്പാദിപ്പിച്ചെടുക്കുന്ന പെൺമരമാണ് നടീലിന് ഉപയോഗിക്കേണ്ടത്.വിത്ത് മുളപ്പിച്ചെടുക്കുന്ന തൈകൾഒരു വർഷം പ്രായമായതിന് ശേഷം സൈഡ് ഗ്രാഫ്റ്റിങ്ങ് നടത്തിയാണ് പെൺമരം തയ്യാറാക്കുന്നത്. ഇത്തരത്തിൽ നടുന്ന തൈകൾ മികച്ച പരിപാലനത്തിലൂടെ 2-3 വർഷം കൊണ്ട് വിളവ് നൽകും.

കാലവർഷാരംഭത്തിലാണ് റമ്പുട്ടാ൯ തൈ നടാ൯ അനിയോജ്യമായ സമയം. 45X45X45
സെ.മീറ്റർ വലുപ്പത്തിൽ കുഴികളെടുത്ത് ജൈവവളങ്ങൾ ചേർത്ത് വേണം റമ്പുട്ടാ൯ തൈകൾ നടേണ്ടത്. 10 കിലോ ചാണകപൊടിയോ കമ്പോസ്റ്റോ ഇതിനായി ഉപയോഗിക്കാം.തൈകൾ തമ്മിൽ ഏഴു മീറ്റർ അകലം നൽകേണ്ടതാണ്.
മെയ് പകുതി മുതൽ ഒക്ടോബർ വരെയാണ് കേരളത്തിൽ വിളവാകുന്നകാലം.ഏതാണ്ട് നാല് വർഷം പ്രായമായ റമ്പുട്ടാ൯ മരത്തിൽ നിന്നും ശരാശരി ഏഴ് കിലോ വരെ വിളവ് പ്രതീക്ഷിക്കാം.അഞ്ചാം വർഷം 15 കിലോയും എഴാം വർഷം 45 കിലോയും പത്താം വർഷം ശരാശരി 100 കിലോയും വിളവ് കേരളത്തിലെ കാലാവസ്ഥയിൽ വളരുന്ന റമ്പുട്ടാ൯ മരത്തിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.

 

Content highlights : Rambutan cultivation explains in Malayalam

Post a Comment

0 Comments