ദുരിയാൻ കൃഷി -അറിയേണ്ടതെല്ലാം

durian fruit in malayalam

കേരളത്തിൽ പ്രചാരം നേടിവരുന്ന ഫലമാണ് ദുരിയാൻ.പഴങ്ങളുടെ രാജാവ് എന്ന ഓമനപ്പേരിലാണ് തെക്കു കിഴക്കൻ ഏഷ്യയിൽ ഇതറിയപ്പെടുന്നത്.പ്ലാവിലെ ചെറിയ ചക്കയോടോ, ആഞ്ഞിലി ചക്കയോടോ രൂപ സാദൃശ്യമുള്ള ദുരിയാൻ പരമാവധി 3 കിലോ വരെ തൂക്കവമുണ്ടാവും.


മലേഷ്യ,ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ ജന്മദേശങ്ങളായിട്ടുള്ള ദുരിയാ൯ ഏഷ്യ൯ വിപണിയെ കൂടാതെ അമേരിക്ക, യൂറോപ്പ് എന്നീ മേഖലകളിലും സാന്നിദ്ധ്യം ഉറപ്പിച്ച് കഴിഞ്ഞു.വിയറ്റ്നാം,പാപ്പുവ ന്യൂഗിനി,ശ്രീലങ്ക, എന്നീ രാജ്യങ്ങളിലും ഇന്ത്യയെ കൂടാതെ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത് വരുന്നു.

നിരോക്സീകാരകങ്ങൾ,മാംസ്യം, ജീവകങ്ങൾ,ധാതുലവണങ്ങൾ എന്നിവയുടെ കലവറയായതിനാൽ ആരോഗ്യപരിരക്ഷയ്ക് സഹായിക്കുന്ന ഫലമാണ് ദുരിയാ൯
ശ്വാസകോശവും,ശ്വസനേന്ദ്രിയങ്ങളും ശുദ്ധീകരിച്ച് കഫകെട്ട് അകറ്റാൻ ദുരിയാൻ സഹായിക്കുന്നു.ശരീരത്തിലെ സീറോടോണിൻ നില ഉയർത്തുന്നതിലൂടെ ശാരീരിക സ്വാസ്ഥ്യം നൽകുകയും ക്ഷീണം അകറ്റുകയും ചെയ്യുന്നു.ട്രിപ്റ്റോഫാൻ അമിനോ ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഉറക്കമില്ലായ്മ,വിഷാദം,ആകാംക്ഷ തുടങ്ങിയ പ്രശനങ്ങൾക്ക് പ്രതിവിധിയായും ദുരിയാൻ ഉപയോഗിക്കപ്പെടുന്നു.

സുക്രോസ്,ഫ്രക്റ്റോസ് തുടങ്ങിയ ഘടകങ്ങളും ലഘു കൊഴുപ്പുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കുഞ്ഞുങ്ങളുടെ ആരോഗ്യം നിലനിർത്താൻ പോഷകാഹാരമായി നൽകാവുന്ന ഫലമാണ് ദുരിയാൻ.ധാരാളം മാംഗനീസ് അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിനും ദുരിയാൻ സഹായിക്കുന്നു.


നിത്യ ഹരിത സ്വഭാവമുള്ള  മരമാണ് ദുരിയാൻ.25 മുതൽ 40 മീറ്റർ പൊക്കത്തിൽ വളരുന്ന മരമാണ് ദുരിയൻ.വർഷത്തിൽ 150 സെ.മി മുതൽ 200 സെ.മി മഴയും 25-30 ഡിഗ്രി സെൽഷ്യസ് ചൂടും വളർച്ചക്ക് ആവശ്യമാണ്.
വിത്ത് പാകി മുളപ്പിച്ചാണ് തൈകൾ ഉത്പാദിപ്പിച്ചെടുക്കുന്നത്.മണലിൽ പാകിയോ, പോളി ബാഗുകളിൽ മുളപ്പിച്ചോ ഇത് ചെയ്യാവുന്നതാണ്.ഒട്ടുതൈകളും ഇന്ന് വിപണിയിൽ ധാരാളം ലഭ്യമാണ്.


ദുരിയാൻ മരം കായ്കുന്നതിന് നാലഞ്ച് വർഷത്തെ വളർച്ച ആവശ്യമാണ്.നന്നായി പരിചരണം ലഭിച്ച് വളരുന്ന ദുരിയൻ മരം പ്രായപൂർത്തിയെത്തുമ്പോൾ കുറഞ്ഞത് 40 മുതൽ നാനൂറിലേറെ ചക്ക നൽകും.പഴങ്ങൾ 5 ദിവസം വരെ കേടാകാതിരിക്കും.
വിളവെടുപ്പിനോടൊപ്പം തന്നെ വളപ്രയോഗവം നടത്താൻ ശ്രദ്ധിക്കേണ്ടതാണ്.ഓരോ മരത്തിനും അഞ്ച് കിലോ വീതം എല്ലു പൊടിയും പത്തു കിലോവീതം ഉണങ്ങിയ ചാണകപ്പൊടിയും മൂന്ന് തവണകളായി നൽകണം. 

പാകമായ ദുരിയാൻ പഴത്തിന് വിദേശ വിപണിയിൽ 10 ഡോളറിലധികം വില ലഭിക്കുന്നു. പ്രാദേശിക വിപണിയിൽ 80 രൂപ മുതൽ വില ലഭിക്കും.

 

 Contents Highlights: Durian fruit cultivation explains in malayalam,durian fruit in malayalam,durian fruit price

 

Post a Comment

0 Comments