Atal Pension Yojana Malayalam | APY
അസംഘടിത മേഖലയില്‍ ജോലിചെയ്യുന്ന ആളാണോ നിങ്ങള്‍ എങ്കില്‍ പ്രതിമാസം 5000 രൂപ പെന്‍ഷന്‍ ലഭിക്കാന്‍ നിങ്ങള്‍ക്കും അവസരമുണ്ട്. അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേര്‍ന്ന് നിക്ഷേപം നടത്തിയാല്‍ ഭാവിയില്‍ നല്ലൊരു തുക പെന്‍ഷന്‍ ലഭിക്കാന്‍ അത് ഉപകരിക്കും.
പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്‍റ് അതോറിറ്റിയാണ് (പി.എഫ്.ആര്‍.ഡി.എ)യാണ് ഈ പെന്‍ഷന്‍ പദ്ധതിയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. ജോലിയില്‍ നിന്ന് വിടുതല്‍ നേടിയതിന് ശേഷം വരുമാനം ഉറപ്പാക്കാന്‍ 2015 ലാണ് അടല്‍ പെന്‍ഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്.
നേരത്തെതന്നെ പദ്ധതിയില്‍ചേര്‍ന്നാല്‍
ചെറിയ തുക നികഷേപിച്ച് പരമാവധി നേട്ടമുണ്ടാക്കാന്‍കഴിയും. 60 വയസ്സാകുമ്പോള്‍ 1000 രൂപ മുതല്‍ 5,000 രൂപവരെയാണ് പെന്‍ഷന്‍
ലഭിക്കുക. നിങ്ങളുടെ വയസ്സും നിക്ഷേപിക്കുന്നതുകയും കണക്കാക്കിയാല്‍ എത്രതുക പെന്‍ഷന്‍
ലഭിക്കുമെന്ന് അറിയാം
പ്രതിമാസം 42 രൂപ മുതല്‍ 1,318 രൂപവരെ വിഹിതമടയ്ക്കാം. ഉദാഹരണത്തിന് 22 വയസ്സുള്ള ഒരാള്‍ക്ക് 1000 രൂപ പ്രതിമാസം പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ പ്രതിമാസം 59 രൂപയാണ് അടയ്‌ക്കേണ്ടിവരിക. ഇതേയാള്‍ക്ക് 5000 രൂപ ലഭിക്കണമെങ്കില്‍ 292 രൂപയാണ് പദ്ധതിയില്‍ നിക്ഷേപിക്കേണ്ടിവരിക. അതായത് ഒരുദിവസം 10 രൂപയില്‍ താഴെ മാത്രം.
8 വയസ്സുമുതല്‍ പദ്ധതിയില്‍ ചേര്‍ന്ന് നിക്ഷേപംതുടങ്ങാം. 39 വയസ്സുവരെയാണ് ചേരാന്‍ കഴിയുക. എന്നിരുന്നാലും 60വയസ്സ് തികഞ്ഞാല്‍ മാത്രമെ പെന്‍ഷന്‍ ലഭിക്കൂ. അതിനിടെ നിക്ഷേപകന്‍ മരിച്ചാല്‍ പങ്കാളിക്കോ നോമിനിക്കോ പെന്‍ഷന്‍ അവകാശപ്പെടാം.
നിക്ഷേപകന്‍ 60 വയസ്സ്
എത്തുന്നതിനു മുമ്പ് മരിച്ചാല്‍ പങ്കാളിക്ക് തുടര്‍ന്നും നിക്ഷേപം നടത്താന്‍
അവസരമുണ്ട്. ഇതിന് താല്‍പര്യമില്ലെങ്കില്‍ പങ്കാളിക്ക് പദ്ധിതി നിര്‍ത്തി
പണം പിന്‍വലിക്കാനും കഴിയും
നിക്ഷേപകന്‍ മരിക്കുകയോ ഗുരുതരമായ അസുഖം പിടിപെടുകയോ
ചെയ്താല്‍ മാത്രമെ കാലാവധിയെത്തും മുമ്പ് പണം പിന്‍വലിക്കാന്‍ കഴിയൂ.
എങ്ങനെ ചേരും? പ്രമുഖ ബാങ്കുകള്‍വഴി
അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാന്‍ സാധിക്കും. അപേക്ഷാഫോമും അനുബന്ധ വിവരങ്ങളും ബാങ്കുകളില്‍നിന്നും
ലഭിക്കും.
പൂരിപ്പിച്ച അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പിയും നല്‍കണം. അപേക്ഷ അംഗീകരിച്ചാല്‍ മൊബൈലില്‍
സന്ദേശംലഭിക്കും.
Read more at: https://www.mathrubhumi.com/money/personal-finance/money-plus/atal-pension-yojana-1.4897388
0 Comments