മുട്ടക്കോഴി വളര്‍ത്തല്‍ അറിയേണ്ടതെല്ലാം

Close up image of a chick

മുറ്റത്ത് കോഴികളെ വളർത്തി മുട്ടയുത്പാദിപ്പിക്കാൻ കഴിഞ്ഞാൽ, വീട്ടാവശ്യങ്ങൾക്കു ശേഷം അധികമുള്ള മുട്ട പ്രാദേശിക വിപണനം നടത്തി മോശമല്ലാത്ത വരുമാനം നേടിത്തരാന്‍ മുട്ടക്കോഴി വളര്‍ത്തലിലൂടെ സാധിക്കും . അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ അറിഞ്ഞാല്‍ ആര്‍ക്കും ചെറിയ മുതല്‍ മുടക്കില്‍ തുടങ്ങാവുന്ന ലഘു സംരഭമാണ് മുട്ടക്കോഴി വളര്‍ത്തല്‍ 

അഞ്ചുമുതൽ പത്തുവരെ കോഴികളെ വളർത്തുന്ന ചെറുകിട യൂണിറ്റുകളാണ് വീട്ടുമുറ്റത്തെ കോഴിവളർത്തലിന് അനുയോജ്യം

 നാടൻകോഴികളെ വളർത്താൻ താത്പര്യമുള്ളവർക്ക് തലശ്ശേരി കോഴി, നേക്കഡ് നെക്ക്, അസീൽ, കരിങ്കോഴി, അരിക്കോഴി, തിത്തിരിക്കോഴി തുടങ്ങിയ പ്രാദേശികമായി ലഭ്യമായ ഇനങ്ങളെ തിരഞ്ഞെടുക്കാം. വർഷത്തിൽ 80 മുതൽ 100 മുട്ടകൾ ഇവയിൽനിന്നു ലഭിക്കും

 ഗ്രാമശ്രീ, ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ, കൈരളി, കാവേരി, കലിംഗ ബ്രൗൺ, ഗിരിരാജ, വനരാജ എന്നീ കോഴി ഇനങ്ങൾ അടുക്കളമുറ്റങ്ങൾക്കു വേണ്ടിയാണ്. സങ്കരയിനം കോഴികൾ അഞ്ച്-അഞ്ചര മാസം പ്രായമെത്തുമ്പോൾ മുട്ടയിടൽ ആരംഭിക്കും. ഒരുവർഷം 190-220 മുട്ടകൾവരെ കിട്ടുംഒന്നരവർഷം പ്രായമെത്തുന്നതുവരെ മുട്ടയുത്പാദനകാലം കഴിഞ്ഞാൽ ഇവയെ ഇറച്ചിക്കായി ഉപയോഗിക്കാം.  

കൂടൊരുക്കുമ്പോൾ തുറന്നുവിട്ട് വളർത്തുന്ന കോഴികളെ രാത്രി പാർപ്പിക്കുന്നതിനായി തടിയും കമ്പിവലയും ഉപയോഗിച്ച് ലളിതമായ പാർപ്പിടം പണിയാം. ഒരു കോഴിക്ക് നിൽക്കാൻ കൂട്ടിൽ ഒരു ചതുരശ്രയടി സ്ഥലസൗകര്യം നൽകണം. നാലടി നീളവും മൂന്നടി വീതിയും രണ്ടടി ഉയരവുമുള്ള ഒരു കൂട് പണിതാൽ 10-12 കോഴികളെ പാർപ്പിക്കാം. തറനിരപ്പിൽ നിന്ന് മൂന്നടിയെങ്കിലും ഉയരത്തിൽ വേണം കൂട് ക്രമീകരിക്കേണ്ടത്.  

കൂടിനുചുറ്റും വേലികെട്ടി തിരിച്ച് അതിനുള്ളിൽ പകൽ തുറന്നുവിട്ട് വളർത്താം. ഒരുകോഴിക്ക് പത്ത് ചതുരശ്രയടി സ്ഥലം എന്ന കണക്കിൽ പത്ത് കോഴികൾക്ക് 100 ചതുരശ്രയടി സ്ഥലം വേലിക്കെട്ടിനുള്ളിൽ നൽകണം. മുട്ടയിടുന്നതിനായി പഴയ ടയറോ മരപ്പെട്ടിയോ കൊണ്ടുള്ള നെസ്റ്റ് ബോക്സ് ഒരുക്കണം.  

സ്ഥലപരിമിതിയുള്ളവർക്ക് കോഴികളെ മുറ്റത്തോ, മട്ടുപ്പാവിലോ വളർത്തുന്നതിനായി ജി.. കമ്പിയിൽ നിർമിച്ച  , ഓട്ടോമാറ്റിക് നിപ്പിൾ ഡ്രിങ്കർ സംവിധാനം, ഫീഡർ, എഗ്ഗർ ചാനൽ എന്നിവയെല്ലാമുള്ള ഹൈടെക് കൂടുകൾ വിപണിയില്‍ ലഭ്യമാണ്. പ്രത്യേകം വികസിപ്പിച്ച അത്യുത്പാദനശേഷിയുള്ള ആഢ 380 പോലുള്ള കോഴിയിനങ്ങളാണ് ഹൈടെക് കൂടുകൾക്ക് അനുയോജ്യം. ആഢ 380 കോഴികൾ വർഷത്തിൽ 280-300 മുട്ട വരെയിടാൻ കഴിവുള്ളവയാണ്

 തീറ്റയൊരുക്കുമ്പോൾ മുട്ടയിടാൻ ആരംഭിച്ച ഒരു കോഴിക്ക് ഒരുദിവസം വേണ്ടത് 100-120 ഗ്രാംവരെ തീറ്റയാണ്. വീട്ടിലെ മിച്ചാഹാരം, അടുക്കളയിൽനിന്നുള്ള ഭക്ഷ്യ അവശിഷ്ടങ്ങൾ, വിലകുറഞ്ഞ ധാന്യങ്ങൾ, ധാന്യത്തവിട്, പിണ്ണാക്ക്, പച്ചക്കറി അവശിഷ്ടങ്ങൾ എന്നിവയെല്ലാം വീട്ടുവളപ്പിലെ കോഴികൾക്ക് ആഹാരമായി നൽകാം 

 അസോള, വാഴത്തട, അഗത്തിച്ചീര, ചീര, ചെമ്പരത്തിയില, പപ്പായയില തുടങ്ങിയ പച്ചിലകളും തീറ്റപ്പുല്ലും അരിഞ്ഞ് കോഴികൾക്ക് നൽകാം. അധിക അളവിൽ ധാന്യങ്ങൾ നൽകുന്നത് ഒഴിവാക്കണം

 മുട്ടയുത്പാദനത്തിന് കാത്സ്യം പ്രധാനമായതിനാൽ ഒരു കോഴിക്ക് ദിവസേന അഞ്ച് ഗ്രാം എന്ന കണക്കിൽ കക്കത്തോട് പൊടിച്ച് തീറ്റയിൽ ഉൾപ്പെടുത്തുന്നത് ഉത്പാദനം കൂട്ടാൻ ഉപകരിക്കും. വീട്ടുമുറ്റത്ത് അഴിച്ചുവിട്ട് വളർത്തുന്ന കോഴികൾക്ക് ഓരോ ഇടവിട്ട മാസങ്ങളിലും വാക്സിൻ നൽകുന്നതിന് ഒരാഴ്ചമുൻപും വിരയിളക്കുന്ന മരുന്നുകൾ നൽകണം.  

കോഴിപ്പേൻ ഉൾപ്പെടെയുള്ള ബാഹ്യ പരാദങ്ങളെ നിയന്ത്രിക്കാനുള്ള മരുന്നുകൾ രണ്ടുമാസത്തിലൊരിക്കൽ കൂട്ടിലും പരിസരങ്ങളിലും കോഴികളുടെ ശരീരത്തിലും തളിക്കാം. മുട്ടയിടാൻ ആരംഭിക്കുന്നതിന് തൊട്ടുമുൻപ് (1516 ആഴ്ച പ്രായം) കോഴിവസന്തക്കെതിരായ വാക്സിൻ കുത്തിവെപ്പായി നൽകുകയും വേണം


Post a Comment

0 Comments