KSEB Online Bill Payment-എങ്ങനെ ചെയ്യാം

KSEB Online Bill Payment


1956 ലെ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് 2011 ജനുവരി 14 സ്ഥാപിതമായ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെഎസ്ഇബിഎൽ)  2013 നവംബർ 1 മുതൽ ഒരു സ്വത്ന്ത്ര കമ്പനിയായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു

1956 ലെ കമ്പനീസ് ആക്ട് പ്രകാരം സുസ്ഥിരമായും സുരക്ഷിതമായും കുറഞ്ഞ ചെലവില്‍  മെച്ചപ്പെട്ട വൈദ്യുതി ജനങ്ങള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന സ്ഥാപിതമായത്. 

കഴിഞ്ഞ അമ്പത്തൊമ്പത് വർഷത്തിനിടയിൽ 109 മെഗാവാട്ട് ഉല്‍പാദന ശേഷിയില്‍ നിന്ന് 2845 മെഗാവാട്ട് ഉല്‍പാദന ശേഷിയായി ഉയര്‍ത്താന്‍ കമ്പനിക്ക് സാധിച്ചു

വൈദ്യുതി വിതരണ  ശൃംഖല 10404 കീലോമീറ്ററില്‍ നിന്ന്, 272480 സർക്യൂട്ട് കിലോമീറ്റർ ശൃംഖലയിലേക്ക് വര്‍ദ്ധിപ്പിച്ചു. ഇന്ന് സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലും  നഗരപ്രദേശങ്ങളിലും താമസിക്കുന്ന 1 കോടിയിലധികം ഉപയോക്താക്കൾക്ക് ബോർഡ് സേവനം നൽകുന്നു.

How To View KSEB Bill Online?

കഴിഞ്ഞ അമ്പത്തിയൊമ്പത് വർഷങ്ങളിൽ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് അതിന്റെ ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടെയുള്ള ശ്രദ്ധേയമായ നേട്ടങ്ങൾ കൊണ്ട് ഒരുപാട് ദൂരം പിന്നിട്ടിട്ടുണ്ട്. 

ബോർഡ് അതിന്‍റെ ഉപയോക്താക്കൾക്ക് അവരുടെ നിലവിലെ വൈദ്യിതി ബിൽ ഓൺലൈനായി കുറച്ച് ലളിതമായ ഘട്ടങ്ങളിലൂടെ കാണാൻ അനുവദിക്കുന്നു. 

നിങ്ങളുടെ വൈദ്യുതി ബില്ല് ഓണ്‍ലൈനായി കാണുന്നതിന് താഴെയുള്ള നിര്‍ദ്ദേങ്ങളിലൂടെ സാധിക്കും 


 

  • ഓൺലൈൻ സേവനങ്ങൾ തിരഞ്ഞെടുക്കുക.  

 

  • തുടർന്ന്, നിങ്ങളുടെ കെഎസ്ഇബി ലോഗിൻ പൂർത്തിയാക്കുക.   

 

  • കെഎസ്ഇബി ക്വിക്ക് പേയിലേക്ക് പോകുക,  


  • തുടർന്ന് ഉപഭോക്തൃ ഐഡി അല്ലെങ്കിൽ കോൺടാക്റ്റ് നമ്പർ പോലുള്ള ആവശ്യമായ വിവരങ്ങള്‍ നൽകുക.  

 

  • തുടര്‍ന്ന് ‘Submit to See The bill ’ ക്ലിക്ക് ചെയ്യുക. 

 

  • നിങ്ങളുടെ വൈദ്യുതി ബിൽ റെഡിയായി.

എന്തെങ്കിലും പിശക് കണ്ടെത്തിയാൽ, നിങ്ങൾക്ക് കെഎസ്ഇബി കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാം.

KSEB Customer Care

നിങ്ങളുടെ ബിൽ തുകയിൽ എന്തെങ്കിലും പിശക് കണ്ടെത്തുകയോ വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാവുകയോ ചെയ്‌താൽ, KSEB ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറിൽ - 1912 അല്ലെങ്കിൽ 0471-2555544 എന്ന നമ്പറിൽ ബന്ധപ്പെടുക 


Content Highlights : How to do KSEB Online bill payment explains in Malayalam

Post a Comment

0 Comments