പ്രവാസികള്‍ക്ക് പ്രവാസി സ്റ്റോര്‍ ആരംഭിക്കാം

image of a supermarket

വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളെ സഹായിക്കാന്‍ സപ്ലൈകോ പദ്ധതിയുണ്ട്.മാവേലി സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയില്‍ കടകള്‍ ആരംഭിക്കാന്‍ സപ്ലൈകോ നിങ്ങളെ സഹായിക്കും.

ഫ്രാഞ്ചൈസി മാതൃകയില്‍ ആരംഭിക്കാവുന്ന  പ്രവാസി സ്റ്റോറില്‍,സപ്ലൈകോ സ്റ്റോറില്‍ നിന്ന് ലഭിക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാവും.സപ്ലൈകോയും നോര്‍ക്കയും ചേര്‍ന്നാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

തിരികെയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനായി നോര്‍ക്ക ആവിഷ്കരിച്ച NDPREM  പദ്ധതിയുമായി ചേര്‍ന്നാണ് സപ്ലൈകോ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി സംരഭകര്‍ക്ക് വാണിജ്യ ബാങ്കുകള്‍ വഴി 15 ശതമാനം സബ്സിഡിയോടെ 30 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും.

സംരഭം ആരംഭിക്കാന്‍ താല്‍പര്യമുള്ള സംരഭകര്‍ക്ക് സ്വന്തമായൊ വാടകക്കോ കെട്ടിടം ഉണ്ടായിരിക്കണം. 700 ചതുരശ്ര അടിയില്‍ താഴെ വിസ്തൃതിയുള്ള കെട്ടിടമുള്ളവര്‍ക്ക് മാവേലി സ്റ്റോര്‍ മാതൃകയിലും, 1500  ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടമുള്ളവര്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലും കടകള്‍ അനുവദിക്കും.

ഫര്‍ണിഷിങ്, കമ്പ്യൂട്ടര്‍, സിസിടിവി തുടങ്ങിയവക്കുള്ള ചെലവ് സംരഭകര്‍ തന്നെ വഹിക്കണം.

സപ്ലൈകോ വില്‍പ്പന ശാലകളിലെ നിരക്കിലാണ് പ്രവാസി സ്റ്റോറുകളിലും വില്‍പ്പന നടത്തേണ്ടത്.പയര്‍, പരിപ്പ്, പ‍ഞ്ചസാര, ഉഴുന്ന് തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് വിതരണ ശൃഖലയുടെ മൂന്ന് ശതമാനം ഡിസ്കൗണ്ട് ലഭിക്കും.

ശബരി ഉല്‍പന്നങ്ങള്‍ മൊത്ത വ്യാപാര വിലക്ക് ലഭ്യമാകും.മറ്റ് ഉല്‍പന്നങ്ങള്‍ക്ക് മൂന്ന് മുതല്‍ പത്ത് ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.

സപ്ലൈകോ വിതരണം ചെയ്യാത്ത സാധനങ്ങള്‍ വില്‍ക്കുന്നതിന് ഉപാധികളോടെ അനുവാദം ലഭിക്കും.

www.norkaroots.org  എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫോമും വിശദവിവരങ്ങളും സപ്ലൈകോയുടെ വെബ്സൈറ്റില്‍ (www.suplycokerala.com) നിന്ന് ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സപ്ലൈകോയുടെ മാര്‍ക്കറ്റിങ്ങ് വിഭാഗവുമായോ, നോര്‍ക്ക റൂട്ട്സിലോ ബന്ധപ്പെടാവുന്നതാണ്.

സപ്ലൈകോ         -  0484-2207925 , 9447990116

നോര്‍ക്ക റൂട്ട്സ് - 0471-2770500 , 0471-2329738


Post a Comment

0 Comments