ചക്കമടൽ പുളിശ്ശേരി

ചക്കമടല്‍ പുളിശ്ശേരി

ആവശ്യമുള്ള സാധനങ്ങള്‍ 

വെള്ളരിക്ക -100 ഗ്രാം
ചക്കമടലിന്‍റെ മുള്ള്
(പച്ച ചക്കയുടെ)
ചെത്തി ഒരേ വലുപ്പമുള്ള 
സമചതുരകഷ്ണങ്ങള്‍ ആക്കിയത്        - 2 കപ്പ്
മോര്                                                                   - 1 കപ്പ്
ഉപ്പ്                                                                      - പാകത്തിന്
മഞ്ഞള്‍പ്പൊടി                                                 - 1 ടീസ്പ്പൂണ്‍
പച്ചമുളക് പിളര്‍ന്നത്                                  - 2 എണ്ണം
പച്ചമുളക് പിളര്‍ക്കാത്തത്                        - 3 എണ്ണം
ജീരകം                                                                - 1 നുള്ള്
ഉലുവപ്പൊടി                                                   -  1 നുള്ള്
ചുരണ്ടിയ തേങ്ങ                                           - 1 1/2 കപ്പ്
കറിവേപ്പില                                                    - 3 തണ്ട്
മുളക് പൊടി                                                   - 1 നുള്ള്
കടുക്,ഉലുവ                                                   -  1/4 ടീസ്പൂണ്‍
എണ്ണ                                                                   - 2 ടീസ്പൂണ്‍
ഉണക്ക മുളക്                                                  - 2 എണ്ണം

വെള്ളരിക്കയുടെ തൊലിയും അരിയും കളഞ്ഞ് ഇടത്തരം വലുപ്പത്തുലുള്ള  കഷ്ണങ്ങളായി അരിയുക. ചക്കമടലിന്‍റെ മുള്ള് ചെത്തി ഒരേ വലിപ്പമുള്ള സമചതുര കഷ്ണങ്ങളാക്കുക.
 
ഇവ കഴുകി വാരി ഒരു പാത്രത്തിലാക്കി  ഉപ്പും മഞ്ഞളും പിളര്‍ന്ന പച്ചമുളകും വേകാന്‍ ആവശ്യത്തിന് വെള്ളവും ഒഴിച്ച് 1 തണ്ട് കറിവേപ്പിലയും ചേര്‍ത്ത് വേവിച്ച് വാങ്ങുക. 
 
തേങ്ങ, ജീരകം, മുളക്പൊടി, ഉലുവപൊടി, 1 തണ്ട് കറിവേപ്പില, 3 പച്ചമുളക് എന്നിവ നന്നായരച്ച് വെന്ത കഷ്ണങ്ങളോടൊപ്പം ചേര്‍ക്കുക. 
എണ്ണ ഒരു ചീനചട്ടിയില്‍ ഒഴിച്ച് ചൂടാക്കുക. 
 
ഉണക്കമുളക്, കടുക്, ഉഴുന്ന്, 1 തണ്ട് കറിവേപ്പില എന്നിവ ചേര്‍ത്ത് വറുത്ത് കടുക് പൊട്ടിയാല്‍ കറി അതിലേക്ക് ഒഴിച്ച് 1 തിള വന്നാല്‍ ഉടന്‍ വാങ്ങുക.

Post a Comment

0 Comments